Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷ കത്തി നശിച്ചു



പാലാ കടനാട്ടില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു.  കുന്നത്ത് സുകുമാരന്റെ ഓട്ടോറിക്ഷയാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. 

ഈന്തനാകുന്നിലെ ആള്‍താമസം ഇല്ലാത്ത വീടിന്റെ പോര്‍ച്ചില്‍ ആണ് സ്ഥിരമായി രാത്രിയില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നത്.  ഇന്നലെ രാത്രിയില്‍ ഓട്ടം കഴിഞ്ഞ് തിരികെയെത്തി വാഹനം ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു.  പുലര്‍ച്ചെയാണ് വാഹനം കത്തിയ നിലയില്‍ കണ്ടെത്തിയത്. ഡീസല്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ് . സംഭവത്തിനു മുന്നില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍ ആരോപിച്ചു. മേലുകാവ് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

Post a Comment

0 Comments