കടനാട് ഈന്തനാക്കുന്നേല്‍ ജംഗ്ഷനു സമീപം വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്കു ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഫോറന്‍സിക് സംഘത്തിന്റെ പരിശോധന. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കടനാട് കുന്നത്ത് സുകുമാരന്റ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ അയല്‍വാസിയുടെ ആള്‍താമസമില്ലാതിരുന്ന വീടിന്റെ പോര്‍ച്ചില്‍ കത്തിയ നിലയില്‍ കണ്ടെത്തിയത്. കടനാട് പിഴക് റോഡിന്റെ സൈഡിലാണ് ഈ വീട്. കോട്ടയത്തു നിന്നും എത്തിയ സംഘത്തോടൊപ്പം മേലുകാവ് പോലീസും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വൈസ് പ്രസിഡന്റ് വി.ജി. സോമന്‍, വാര്‍ഡ് മെബര്‍ ഉഷ രാജു എന്നിവരും സ്ഥലത്തെത്തി.
0 Comments