പെയിന്റിങ് ഇന്‍ഡസ്ട്രിയില്‍ 100 വര്‍ഷം പൂര്‍ത്തീകരിച്ച ബെര്‍ജര്‍ പെയിന്റ്‌സും 30 വര്‍ഷം പൂര്‍ത്തീകരിച്ച ഞാവള്ളികുന്നേല്‍ ഗ്രൂപ്പും സംയുക്തമായി ആഘോഷം സംഘടിപ്പിക്കുന്നു. പേയിന്റിങ് കോണ്‍ട്രാക്ടേഴ്‌സിന്റെ സഹകരണത്തോടെയാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. ഓണാഘോഷത്തോടൊപ്പം കൈനിറയെ സമ്മാനങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കേരളവും ഓണവും പിന്നെ മഹാബലിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചിത്രരചനാ. മത്സരം ആഗസ്റ്റ് 31 രാവിലെ 8 മുതല്‍ 9 വരെ പാലാ ടൗണ്‍ഹാളില്‍ നടക്കും.
വിജയികള്‍ക്ക് ആകര്‍ഷകമായ cash price കള്‍ സമ്മാനമായി നല്‍കും. ഉദ്ഘാടനത്തെ തുടര്‍ന്നു വടം വലി ഉള്‍പ്പടെ നിരവധി മറ്റു മത്സരങ്ങളും നടക്കും. ഞാവള്ളിക്കുന്നേല്‍ ഗ്രൂപ്പിലെ സ്റ്റാഫും, പേയിന്റിങ് കോണ്‍ട്രാക്ടേഴ്‌സിനും കുടുംബാഗങ്ങള്‍ക്കും ,ബെര്‍ജര്‍ ടീമിനും , മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരും മാത്രമാണ് പങ്ക് എടുക്കാന്‍ കഴിയുന്നത്. ഞാവള്ളിക്കുന്നേല്‍ ഗ്രൂപ്പ് MD ജോസ് ഞാവള്ളിക്കുന്നേല്‍ , ബെര്‍ജര്‍ പെയിന്റ്‌സ് ഡിപ്പോ മാനേജര്‍ ധനൂപ് , പെയിന്റിങ് കോണ്‍ട്രാക്ടര്‍മാരായ ജോര്‍ജ് MT , രാജു എംപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു


.webp)


0 Comments