കുറവിലങ്ങാട് പള്ളിയില്‍ പത്താമത് ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി. കുറവിലങ്ങാട് ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ആദ്യദിനത്തില്‍ പതിനായിരങ്ങളെത്തി. പള്ളിയങ്കണത്തിലെ കൂറ്റന്‍ പന്തലിലാണ് കണ്‍വന്‍ഷന്‍ നടന്നത്. പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില്‍ ഫാ. ബിനോയി കരിമരുതുങ്കല്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടനം കേന്ദ്രം സീനിയര്‍ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ആമുഖ സന്ദേശം നല്‍കി. കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും. എല്ലാദിവസും വൈകുന്നേരം നാലുമുതല്‍ ഒന്‍പതുവരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത് . വചനം പങ്കുവെയ്ക്കപ്പെടുന്ന വേദികളില്‍ ദൈവകൃപയുടെ നീര്‍ച്ചാലുകളൊഴുകുമെന്ന് പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദൈവസ്നേഹത്തിന്റെ കല്പനകള്‍ പാലിക്കപ്പെടണം. വെറുപ്പും വിദ്വേഷവും വെടിഞ്ഞ് ദൈവസ്നേഹത്തിന്റെ വക്താക്കളാകണം. ഉത്തരവാദിത്വത്തോടെ ദൈവമക്കളായിരിക്കാന്‍ ശ്രദ്ധിക്കണം. ഏറ്റവും വലിയ പ്രേഷിതവേദി കുടുംബങ്ങളാണെന്നും മോണ്‍. ഡോ. ജോസഫ് തടത്തില്‍ പറഞ്ഞു.
0 Comments