ഏറ്റുമാനൂര്‍ കേരളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഛത്തീസ്ഘട്ടില്‍ 2 മലയാളി കന്യാസ്ത്രീകളെ കള്ള കേസ് എടുത്ത് ജയിലില്‍ അടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
പേരൂര്‍ കവലയില്‍ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം സെന്‍ട്രല്‍ ജംഗ്ഷന്‍ കുരിശു പള്ളി കവലയില്‍ സമാപിച്ചു. പ്രതിഷേധയോഗം നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് സിബി വെട്ടൂര്‍ അദ്ധ്യഷത വഹിച്ചു. സംസ്ഥാന സമിതിയഗം ജോര്‍ജ് പുല്ലാട്ട്,ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പുളിക്കന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിബിഷ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments