Breaking...

9/recent/ticker-posts

Header Ads Widget

ലഹരിയില്ലാത്ത പുലരിക്കായി കാമ്പയ്ന്‍ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ സ്‌കൂളില്‍ നടന്നു



ആഗസ്റ്റ് 12 ഇന്റര്‍ നാഷണല്‍ യൂത്ത് ഡേ ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി ലഹരിയില്ലാത്ത പുലരിക്കായി കാമ്പയ്ന്‍ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ സ്‌കൂളില്‍ നടന്നു.ലയണ്‍സ്   ഡിസ് ട്രിക്ട് 318 യുടെ നേതൃത്വത്തില്‍ പുതുപ്പള്ളി ലയണ്‍സ് ക്ലബ്ബും പുതുപ്പള്ളി റ്റി.എച്ച്.എസ്.എസ്, എന്‍.എസ്.എസ് യൂണിറ്റിന്റെയും, വിമുക്തി ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചത്. 

'ലഹരിയില്ലാത്ത പുലരിക്കായ്  എല്‍.ഇ.ഡി സ്‌ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് 318ബി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പദ്ധതി വിശദീകരണം നടത്തി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് കുര്യന്‍, ക്ലബ്ബ് സെക്രട്ടറി കുര്യാക്കോസ് കുര്യന്‍ മാത്യു, ട്രഷറര്‍ ജോസഫ് കുര്യന്‍ , ക്ലബ് അഡ്മിസ്‌ട്രേറ്റര്‍ കൊച്ചു മാത്യു കെ.ആര്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു ഫിലിപ്പ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്‌സ് സീനാ ബി.,സിന്ദൂര എസ്, എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments