Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട് ഹോളി ക്രോസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും, സമ്മേളനവും




ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് അന്യായമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച മലയാളി സന്യാസിനിമാര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്  മണ്ണയ്ക്കനാട് ഹോളി ക്രോസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും, സമ്മേളനവും നടത്തി.വിശുദ്ധ കൊച്ചുത്രേസ്യാ കപ്പേളയില്‍ നിന്നാരംഭിച്ച റാലി 
 നാട്കുന്ന് കവല  ചുറ്റി കപ്പേളയില്‍ തിരികെയെത്തി സമാപിച്ചു.  

കുരിശടിയില്‍ നടന്ന പ്രതിഷേധ സമ്മേളനം വികാരി  ഫാ.തോമസ് പഴവകാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഇടവക സമിതി സെക്രട്ടറി സുമേഷ് ജോസഫ്, ഹോളിക്രോസ്സ് കോണ്‍വെന്റ് പ്രതിനിധി സിസ്റ്റര്‍. ബോബി പോള്‍, വിശ്വാസഭവന്‍ ഹെഡ്മിസ്ട്രസ്  സിസ്റ്റര്‍ മേരി ഫ്രാന്‍സീസ്,ജനകീയ വികസന സമിതി അംഗം എ.ജെ സാബു, സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് സണ്ണി വര്‍ക്കി, ലീജിയന്‍ ഓഫ് മേരി പ്രസിഡന്റ് റോസമ്മ ചാക്കോ, കെ.സി.വൈ.എം സെക്രട്ടറി ജിബിന്‍ ബാബു, സാമ്പത്തിക സമിതി സെക്രട്ടറി ബിജു ചൂളാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സമിതി അംഗങ്ങളായ ബാബു വാന്തിയില്‍, സോളി സേവ്യര്‍, വില്‍സന്‍ ആന്റണി, വിജയ് ബാബു, പത്രോസ് കാരക്കതൊട്ടിയില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments