അതിരമ്പുഴ പ്രിയദര്‍ശിനി ഹില്‍സ് ലയണ്‍സ് ക്ലബ് നടപ്പാക്കുന്ന പ്രോജക്ടുകളുടെ ഭാഗമായി വെമ്പള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ സ്‌കൂള്‍ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനായി ഗിഫ്റ്റ് വൗച്ചര്‍ നല്‍കി. കിഡ്‌നി രോഗിക്ക് ഡയാലിസിസ് കിറ്റും വിതരണം ചെയ്തു.
പട്ടിത്താനം സെന്റ് ബോണിഫസ് സ്‌കൂളിലേക്ക് വായന കളരിയുടെ ഭാഗമായി ഒരു വര്‍ഷത്തേക്കുള്ള ദീപിക പത്രവും നല്‍കി. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് മോളി രാജു, ഭാരവാഹികളായ ഡോക്ടര്‍ പ്രീതി നായര്‍, മേഴ്‌സി ബിജു, ബോബി മാത്യു, ബിജു മാത്യു,എ.എം കുര്യാക്കോസ്, ഐ.സി രാജു, പഞ്ചായത്ത് മെമ്പര്‍മാരായ തമ്പി ജോസഫ്, ലൗലി മോള്‍ വര്‍ഗീസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ കെ.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments