Breaking...

9/recent/ticker-posts

Header Ads Widget

പുളിച്ചമാക്കല്‍ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു.



പുളിച്ചമാക്കല്‍ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു. കവലവഴിമുക്ക് - മങ്കര റോഡിലെ പുളിച്ചമാക്കല്‍ പാലത്തിന്റെ അബഡ്‌മെന്റിനോട് ചേര്‍ന്നുള്ള റിംഗ് വാള്‍ തകര്‍ന്നതിനെത്തുടര്‍ന്നാണ് നിരോധനം. കഴിഞ്ഞ ദിവസമാണ് റിംഗ് വാള്‍ തോട്ടിലേക്ക് തകര്‍ന്നു വീണത്. ഏറെ നാളുകളായി പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമല്ലായിരുന്നു. 


പാലാ പി.ഡബ്‌ള്യു.ഡി. റോഡ് ഡിവിഷന്റെ കീഴില്‍ വരുന്ന ഈ പാലം കടനാട് -ഭരണങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്.  പാലത്തിനോട് ചേര്‍ന്ന് പ്രവിത്താനം ഭാഗത്തേക്കുള്ള 50 മീറ്റര്‍ റോഡ് ഭാഗം കരൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണ്. പ്രവിത്താനം മങ്കര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പാലത്തിന് 200 മീറ്റര്‍ മുമ്പ് ഇടത്തോട്ട് തിരിഞ്ഞ് അന്തീനാട് ക്ഷേത്രത്തിനു മുന്‍പിലൂടെ പാലാ-തൊടുപുഴ ഹൈവേയില്‍ പ്രവേശിച്ച് സഞ്ചരിക്കാവുന്നതാണ്. പാലം അടിയന്തരമാമായി ഗതാഗതയോഗ്യമാക്കാന്‍ മാണി സി. കാപ്പന്‍ എം.എല്‍.എ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്കി.

Post a Comment

0 Comments