നാലു വര്‍ഷത്തിനിടയ്ക്ക് രണ്ടേകാല്‍ ലക്ഷം പട്ടയം കൊടുത്തുകൊണ്ട് ചരിത്രപരമായ കടമയാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മുട്ടമ്പലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഡിജിറ്റല്‍ റീ സര്‍വ്വേ ഇന്ത്യയ്ക്കാകെ മാതൃകയായി. ഭൂമി സംബന്ധമായ വിവരങ്ങളും ക്രയവിക്രയങ്ങളടക്കമുള്ള വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റവന്യൂ കാര്‍ഡുകള്‍ നവംബര്‍ മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, നഗരസഭാംഗം ജൂലിയസ് ചാക്കോ, കോട്ടയം താഹസീല്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, സണ്ണി തോമസ്, ബാബു കപ്പക്കാലാ,ഹാഷിം ചേരിക്കല്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മുട്ടമ്പലത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസിലെത്തിയ മന്ത്രി നാടമുറിച്ച് വില്ലേജ് ഓഫീസ് നാടിനു സമര്‍പ്പിച്ചു.





0 Comments