ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ലിംഗ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യനെ സമീപിക്കാന്‍ കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. എ ഐപിഎസ് പറഞ്ഞു.ഇത്തരത്തില്‍ മനുഷ്യനെ സമീപിക്കാന്‍ കഴിയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ഐ.ക്യു.ഏ.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചും പോലീസുമായി ബന്ധപ്പെട്ടും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച വിവിധ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കോളേജ് ബര്‍സാര്‍ റവ.ഫാ ബിജു കുന്നയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, നാക് കോഡിനേറ്റര്‍ ഡോ മിഥുന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments