കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്തിന് ഫോക്കാനയുടെ കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം. ആരോഗ്യ ജീവന്‍ രക്ഷാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാരിത്താസ് ആശുപത്രി നടത്തി വരുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോ. ബിനു കുന്നത്തിന് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചത്. ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ മൂന്ന് ദിവസം നീണ്ടു നിന്ന കേരള കണ്‍വന്‍ഷനോടനുബന്ധിച്ചാണ് കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാര പ്രഖ്യാപനം നടന്നത്.
ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ,സാഹിത്യ പുരസ്‌ക്കാരം വി മോഹന്‍കുമാര്‍ ഐഎഎസിനും സമ്മാനിച്ചു. കുമരകം ഗോകുലം ഗ്രാന്റ് റിസോട്ടില്‍ ആരംഭിച്ച ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ വച്ച് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍. ഫാ ഡോ ബിനുകുന്നത്തിന് സമ്മാനിച്ചു. ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ , ഫൊക്കാന പ്രസിഡന്റ് ഡോ സജിമോന്‍ ആന്റണി , ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ ജിസ്‌മോന്‍ മഠത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments