Breaking...

9/recent/ticker-posts

Header Ads Widget

വിശ്വബ്രഹ്‌മ മഹായജ്ഞം സമാപിച്ചു.



അയര്‍ക്കുന്നം വിശ്വകര്‍മ്മ സേവാ ട്രസ്റ്റിന്റെ ഭിമുഖ്യത്തില്‍ നടന്ന വിശ്വബ്രഹ്‌മ മഹായജ്ഞം സമാപിച്ചു. കൊങ്ങാണ്ടൂര്‍ കല്ലിട്ടു നടയിലെ യജ്ഞശാലയില്‍  ഋഷിപഞ്ചമി മഹോത്സവത്തിന്റെ ഭാഗമായാണ് പഞ്ചാഹയജ്ഞം നടന്നത്. ഭാഗവതരത്‌നം ആലപ്പുഴ മുരളിധരന്‍ കുരുംബേമഠം യജ്ഞാചാര്യനായി. 

വിശ്വബ്രഹ്‌മ മഹാകാവ്യപാരായണം. പ്രഭാഷണം എന്നിവയാണ് യജ്ഞ ശാലയില്‍ നടന്നത്. ഋഷി പഞ്ചമി ദിനത്തില്‍ വിശകര്‍മേശ്വര പൂജ എന്നിവയും നടന്നു. സമാപന സമ്മേളനത്തില്‍ ധര്‍മ്മാനന്ദ സ്വാമികള്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. ചാണ്ടി ഉമ്മന്‍ MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മ സേവാ ട്രസ്റ്റ് പ്രസിഡന്റ് പി.റ്റി. രവിക്കുട്ടന്‍ ആചാരി അധ്യക്ഷനായിരുന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബിനു പുള്ളുവേലിക്കല്‍ സ്വാഗതമാശംസിച്ചു. രാജു വാദ്ധ്യാര്‍ പാനായിക്കുളം ബ്രഹ്‌മാശ്രമ പ്രഖ്യാപനം നടത്തി. ആചാര്യ KBസുരേഷ്, ഇ.എസ് നിധീഷ്, ജി നടരാജന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. KVഷാജി , എന്‍ ഗോപാലകൃഷ്ണന്‍, വി എസ് അഗോക് കുമാര്‍ , വിജയന്‍ പോത്തനാമല , പഞ്ചായത്തംഗങ്ങളായ ജിജി നാകമറ്റം, ടോംസി ജോസഫ് , കണ്ണന്‍ പെരുമ്പള്ളില്‍ , വിശ്വബ്രഹ്‌മ മഹാകാവ്യ രചയിതാവ് പനച്ചിക്കാട് സദാശിവന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments