Breaking...

9/recent/ticker-posts

Header Ads Widget

നെല്‍സണ്‍ ഡാന്റെയുടെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടന്നു.



വലിയ കുമാരമംഗലം സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്ന, അന്തരിച്ച നെല്‍സണ്‍ ഡാന്റെയുടെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടന്നു. പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ കുര്യന്‍ തടത്തില്‍ അധ്യക്ഷനായിരുന്നു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ചാര്‍ളി ഐസക്ക് അനുസ്മരണ പ്രഭാഷണം നടത്തി.  


കോട്ടയം എമിറേറ്റ്‌സ് മോഡല്‍ ലയണ്‍സ് ക്ലബ് പെണ്‍കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയ സൈക്കിളുകള്‍ മേലുകാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ് M D വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍  മായ അലക്‌സ്, പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍  ഷിബു തെക്കേമറ്റം, ഫെഡറല്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ രാജേഷ് ജോര്‍ജ് ജേക്കബ്, ലയണ്‍സ് ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, PTA പ്രസിഡന്റ്  റോബിന്‍ എഫ്രേം, പ്രിന്‍സിപ്പല്‍  ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ്  ലിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ NSS യൂണിറ്റ്, പാലാ ബ്ലഡ്‌ഫോറം, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കിന്റെയും ഭരണങ്ങാനം മേരിഗിരി ഐഎച്ച്എം ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പില്‍ അറുപതോളം പേര്‍ രക്തം ദാനം ചെയ്തു.

Post a Comment

0 Comments