Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പാലാ സോണിന്റെ ആഭിമുഖ്യത്തില്‍ മാര്‍സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.പാലാ ളാലം പഴയ പള്ളി പാരിഷ് ഹാളില്‍ നടന്ന ക്യാമ്പിന് കത്തോലിക്കാ കോണ്‍ഗ്രസ്,കര്‍ഷകദളങ്ങള്‍, പിതൃവേദി , മാതൃവേദി, എസ്എംവൈഎം എന്നീ സംഘടനകളും നേതൃത്വം നല്‍കി.  

ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് തടത്തിലില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി. എസ്.ഡബ്ലിയു.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് ഇടത്തിനാല്‍, സോണ്‍ ഡയറക്ടര്‍ ഫാ. ഐസക് പെരിങ്ങാമലയില്‍, കോര്‍ഡിനേറ്റര്‍ സൗമ്യ ജെയിംസ്, ജയിംസ് ചെറുവള്ളില്‍, രാജേഷ് പാറയില്‍, ജോസ് സിസി, ജോയി പുളിയ്ക്കക്കുന്നേല്‍, റിച്ചു എസ് കാപ്പന്‍ , ജീമോള്‍ ജോസ്, മരിയ ജോസ്, സിന്‍സി സണ്ണി എന്നിവര്‍ പ്രസംഗിച്ചു. നേത്രരോഗ വിദഗ്ധ ഡോ. ജ്യോതി വി.എസ് ക്ലാസ്സ് നയിച്ചു.

Post a Comment

0 Comments