Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് മഴ ശക്തമായി.



സംസ്ഥാനത്ത് മഴ ശക്തമായി. അടുത്ത 5 ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് കോട്ടയം ജില്ലയില്‍ ആഗസ്റ്റ് 3,4,5 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആഗസ്റ്റ് 7 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയും കാറ്റും ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.



Post a Comment

0 Comments