പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നേടാനായും, അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായും പടനയിച്ച ധീര നായകനായിരുന്നു മഹാത്മ അയ്യങ്കാളി എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ പ്രസ്സ് ക്ലബില്‍ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പന്‍.
സമ്മേളനത്തിന് മുന്നോടിയായി അയ്യങ്കാളിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. കോട്ടയം ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജി തെള്ളകം, അന്‍സാരി ഈരാറ്റുപേട്ട, ബിജു തെക്കേടം, കെ.എം റഷീദ്, ബിജു കണിയമല , സി ജി ബാബു, എം എം ഖാലിദ്, ബിജു തോട്ടത്തില്‍, ശ്രീധരന്‍ നട്ടാശ്ശേരി, ജി ജഗദീശ്‌സ്വാമി, എ പി ബൈജു, മത്തായി തെക്കേപറമ്പ്, പ്രകാശ് മണി, കെ എം കുര്യന്‍, എന്നിവര്‍ പ്രസംഗിച്ചു.





0 Comments