പുതുപ്പള്ളി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ്ബ് ഓഫ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍, പുതുപ്പള്ളി THSS നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും തിരുവല്ല ഐ മൈക്രോ സര്‍ജറി ആന്റ് ലേസര്‍ സെന്ററിന്റെയും സഹകരണത്തോടെയാണ് സൗജന്യ നേത്രപരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തിയത്. ചാണ്ടി ഉമ്മന്‍ MLA ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് കുര്യന്‍ അധ്യക്ഷനായിരുന്നു. ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി വിഷന്‍ & എസ്.എഫ്.കെ ഡോ.പി.കെ ബാലകൃഷ്ണന്‍ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ വര്‍ഗ്ഗീസ് ചാക്കോ,ജിനു കെ പോള്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു ഫിലിപ്പ്, നിഷു ദാസ്, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി കുര്യാക്കോസ് കുര്യന്‍ മാത്യു, ക്ലബ്ബ് ട്രഷറര്‍ ജോസഫ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ കൊച്ചു മാത്യു കെ.ആര്‍, അലക്‌സ് കുര്യന്‍, ജോസഫ് കുര്യന്‍, കുര്യാക്കോസ് കുര്യന്‍ മാത്യു, കെ.ആര്‍, ബിജു ഇട്ടി , ബിന്ദു ബിജു ഇട്ടി, ജോണ്‍സണ്‍, ജീമോന്‍ എന്‍എസ്എസ് പ്രേഗ്രാം ഓഫീസേഴ്‌സ്, സീനാ ബി, സിന്ദൂര എസ്. എന്നിവര്‍ പങ്കെടുത്തു.





0 Comments