ക്വിറ്റ് ഇന്ത്യാ ദിനാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ സാമ്രാജ്യത്വ വിരുദ്ധ സദസ് സംഘടിപ്പിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സദസ് ബിഗ്‌ബോസ് താരം അഡോണി റ്റി. ജോണ്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. അഡോണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവ ലിബറല്‍ സാമ്രാജ്യത്വം രാജ്യത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയ സാഹചര്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ സ്മരണകള്‍ പോലും ഒരു സമരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോളേജ് ബര്‍സാര്‍ റവ. ഫാ.ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, പൊളിറ്റിക്‌സ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കന്‍, പൊളിറ്റിക്‌സ് വിഭാഗം അധ്യാപകനായ സിറിള്‍ സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments