Breaking...

9/recent/ticker-posts

Header Ads Widget

BMS ഉഴവൂര്‍ പഞ്ചായത്ത് കമ്മിറ്റി കാര്യാലയം ഉദ്ഘാടനവും



ഭാരതീയ മസ്ദൂര്‍ സംഘ് ബി എം എസ് ഉഴവൂര്‍ പഞ്ചായത്ത് കമ്മിറ്റി കാര്യാലയം ഉദ്ഘാടനവും പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷനും നടന്നു. കരുനെച്ചി ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ ബിഎംഎസ് ദേശീയ കാര്യ സമിതി അംഗം  കെ കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു ബി എം എസ് പാലാ മേഖല പ്രസിഡന്റ് ജോസ് ജോര്‍ജ് അധ്യക്ഷനായ ചടങ്ങില്‍ ആര്‍എസ്എസ് പൊന്‍കുന്നം ജില്ലാ സംഘചാലക് രാമന്‍ നമ്പൂതിരി  അനുഗ്രഹപ്രഭാഷണം നടത്തി.  


ബിജെപി ജില്ലാ സെക്രട്ടറി  സുദീപ് നാരായണന്‍, ബിഎംഎസ് മേഖലാ ജനറല്‍ സെക്രട്ടറി ആര്‍ ശങ്കരന്‍കുട്ടി ,  ഗ്രാമപഞ്ചായത്ത് മെമ്പര്‍  സുരേഷ് വി ടി , ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ്  ഷാജി മണക്കനാട് , ബിഎംഎസ് അസംഘടിത യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജമാദേവി കെജി, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി അഖില്‍ അജയ് മേഖലാ ഭാരവാഹികളായ ജ്യോതി വിശ്വന്‍  ദീപു മേതിരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പഞ്ചായത്തിന്റെ ഭാരവാഹികളെ ജില്ലാ സമിതി അംഗം  ടി എം നാളിനാക്ഷന്‍ പ്രഖ്യാപിച്ചു. പ്രസിഡന്റായി രാജീവ് നായര്‍, വൈസ് പ്രസിഡന്റുമാരായി മായാ വിനോദ് , പ്രസന്നന്‍ എംഡി , വിജേഷ് കുമാര്‍,  ജനറല്‍ സെക്രട്ടറിയായി അനീഷ് വി , ജോയിന്‍ സെക്രട്ടറിമാരായി സന്തോഷ് പൊട്ടക്കനാല്‍ , സുനിതാ അജോ, ദേവദാസ് എ കെ, ഖജാന്‍ജിയായി അനില്‍ ഐ എസ് എന്നിവരെയും ഏഴംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Post a Comment

0 Comments