Breaking...

9/recent/ticker-posts

Header Ads Widget

CAR-T സെല്‍ തെറാപ്പി സെന്റര്‍ കാരിത്താസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു.



കാന്‍സര്‍ ചികിത്സയ്ക്കുള്ള നൂതന CAR-T സെല്‍ തെറാപ്പി സെന്റര്‍ കാരിത്താസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാന്‍സര്‍ ചികിത്സാ രംഗത്ത് ഒരു പുതിയ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരിത്താസ്  ആശുപത്രിയില്‍   കാന്‍സര്‍ ചികിത്സയ്ക്കുള്ള  CAR-T സെല്‍ തെറാപ്പി സെന്റര്‍  പ്രവര്‍ത്തനം  ആരംഭിച്ചത്. സെന്ററിന്റെ  പ്രവര്‍ത്തനോദ്ഘാടനം  പ്രശസ്ത  അഭിനേത്രിയും അര്‍ബുദ രോഗീ പരിചരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാക്‌സ് ഫൗണ്ടേഷന്‍ സംഘാടകയുമായ വിജി വെങ്കടേഷ് നിര്‍വഹിച്ചു. 

ചടങ്ങില്‍  കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടറും സി.ഇ.ഒ-യുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷതവഹിച്ചു.കഴിഞ്ഞ 25 വര്‍ഷമായി കാന്‍സര്‍ ചികിത്സാരംഗത്ത് സേവനം നല്‍കുന്ന കാരിത്താസ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, രോഗിയുടെ സ്വന്തം പ്രതിരോധശേഷി ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന ഒരു നൂതന ചികിത്സാ രീതിയായ CAR-T സെല്‍ തെറാപ്പി ഇപ്പോള്‍ ലഭ്യമാക്കുകയാണ്. ഇത് കേരളത്തിലെ കാന്‍സര്‍ ചികിത്സാരംഗത്ത് ഒരു പുതിയ അധ്യായം കുറിക്കും. ലോകോത്തര നിലവാരത്തിലുള്ളതും നൂതനവുമായ ചികിത്സാ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് കാര്‍-ടി സെല്‍ തെറാപ്പി സെന്ററിലൂടെ ലക്ഷ്യമിടുന്നത് എന്ന് റെവ. ഡോ. ബിനു കുന്നത്ത്  അഭിപ്രായപ്പെട്ടു. കേരളത്തില്‍ തന്നെ ഇത്തരം ഒരു ചികിത്സാരീതി ലഭ്യമാക്കുന്ന സെന്ററുകള്‍ അപൂര്‍വ്വമാണ്. മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബന്‍ തോമസ് സ്വാഗതവും ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. തോമസ് ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments