പാലാ ഇടയാറ്റ് സ്വയം ഭൂ ബാലഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ഉണ്ണിയൂട്ടും നടന്നു. വിനായക ചതുര്‍ത്ഥി ദിനത്തില്‍ രാവിലെ അഷ്ടാഭിഷേകം, അഷ്ട്രദ്രവ്യ മഹാഗണപതിഹോമം എന്നിവ നടന്നു. കല്ലമ്പള്ളി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ദിനേശ് കുമാര്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
പാര്‍വതി ദേവിയുടെ മടിയിലിരിക്കുന്ന ബാല ഗണപതി ഭാവത്തിലുള്ള ഇടയാറ്റ് ക്ഷേത്രത്തിലെ ഉണ്ണി ഗണപതിയുടെ ഏറ്റവും പ്രധാന വഴിപാടായ ഉണ്ണിയൂട്ട് വിനായക ചതുര്‍ത്ഥി ദിനത്തിലെ ഭക്തി നിര്‍ഭരമായ കാഴ്ചയായി. കുരുന്നുകള്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തി ഉണ്ണിയൂട്ടില്‍ പങ്കെടുത്തു. കസവു മുണ്ടുടുത്ത കുരുന്നുകള്‍ ഇലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് ഉണ്ണിയൂട്ടില്‍ പങ്കു ചേരുന്ന സവിശേഷമായ ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് മഹാപ്രസാദമൂട്ട് നടന്നു. വൈകിട്ട് ദീപാരാധനയും നടന്നു. ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ ഹരികൃഷ്ണന്‍ ഇടയാറ്റ്, വിനേഷ് കെ.ആര്‍, മനോജ് കെ.ടി, നാരായണന്‍ നായര്‍ കൂനാനിയില്‍, ടി.എന്‍.രാജന്‍ തുടങ്ങിയവര്‍ വിനായക ചതുര്‍ത്ഥി ആഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.





0 Comments