ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ ഓണവിപണി തുറന്നു. 14 കൂട്ടം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിയോടു കൂടി ലഭ്യമാക്കുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കന്‍ നിര്‍വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് സുശീല ചന്ദ്രസേനന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രവികുമാര്‍,രാജു പ്ലാക്കിത്തൊട്ടിയില്‍, സജി വള്ളോംകുന്നേല്‍, മായാദേവി ഹരികുമാര്‍, ജെസ്സി ജോയി, രഞ്ജിത്ത് കുമാര്‍, ലിയോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ നാലുവരെ വിപണന കേന്ദ്രം പ്രവര്‍ത്തിക്കും. 1550 രൂപയുടെ വിവിധ സാമഗ്രികളാണ് ഓണ വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്.





0 Comments