ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദേവപ്രശ്നവിധി പ്രകാരമുള്ള പരിഹാര ക്രിയകള്‍ക്ക് തുടക്കമായി . തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മൃത്യുഞ്ജയ ഹോമം, സുദര്‍ശന ഹോമം, അഘോര ഹോമം, ആവാഹനം, ഉച്ചാടനം എന്നിവയാണ് ആദ്യ ദിനത്തില്‍ നടന്നത് . രണ്ടാം ദിവസം തിലഹോമം, സുകൃതഹോമം, ദീപാന്തശുദ്ധി എന്നിവ നടക്കും.. ആഗസ്റ്റ് 30-ാം തീയതി തിലഹോമവും 12000 സംഖ്യ മൂലമന്ത്രംകൊണ്ട് പുഷ്പാഞ്ജലിയും നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഏറ്റവും പ്രാധാന്യമുള്ള ചടങ്ങായ സര്‍പ്പബലി ആരംഭിക്കും. 31 ന് തിലഹോമം ദ്വാദശ പൂജ, കാല്‍കഴുകി ഊട്ട്, സായൂജ്യ പൂജ എന്നിവയോടെ ദേവപ്രശ്‌ന പരിഹാര ക്രിയക സമാപിക്കും.
0 Comments