താല്ക്കാലികമായി നിര്‍മ്മിച്ച നടപ്പാലം തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. കൊല്ലപ്പള്ളി - മേലുകാവ് റോഡില്‍ കവലവഴിമുക്കിനും കടനാട് പുളിഞ്ചുവട് കവലക്കും മധ്യേ പണിയുന്ന കലുങ്കില്‍ താല്ക്കാലികമായി നിര്‍മിച്ചിരിക്കുന്ന തടിപ്പാതയാണ് തകര്‍ന്നത്. പതിനഞ്ചോളം വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡില്‍ താല്ക്കാലികമായി സ്ഥാപിച്ച പാലം ഒരു ദിവസത്തിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. പഴകിദ്രവിച്ച തടിയാണ് പാലത്തിനായി ഉപയോഗിച്ചിരുന്നത്.. പാലത്തിലൂടെ നടന്നു പോയ പ്രദേശവാസിയായ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന് പാലത്തടി ഒടിഞ്ഞ് വീണ് പരിക്കേറ്റു. കൈയ്ക്ക് മൂന്നുപൊട്ടലുകളുണ്ട്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം . വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ വിഷമിച്ചാണ് ഇതുവഴി കടന്നു പോകുന്നത്.
0 Comments