കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്റെയും കടപ്ലാമറ്റം കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന കര്‍ഷക ദിന ചരണത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു അധ്യക്ഷനായിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കോട്ടയം നിഷ മേരി സിറിയക് പദ്ധതി വിശദീകരിച്ചു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത് , ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയ്‌മോള്‍ റോബര്‍ട്ട് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജീന സിറിയക് ,സിന്‍സി മാത്യു , പഞ്ചായത്ത് അംഗങ്ങളായ സച്ചിന്‍ സദാശിവന്‍ , ബിന്‍സി സാവിയോ , േ്രതസ്യാമ്മ സെബാസ്റ്റ്യന്‍, ജാന്‍സി ജോര്‍ജ് , ശശിധരന്‍ നായര്‍ , ജോസ് കൊടിയംപുരയിടം , കൃഷി ഓഫീസര്‍ സാനിയ വി ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മികച്ചകര്‍ഷകരെആദരിച്ചു.
0 Comments