കോട്ടയം റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദീജാപൂര്‍ ജില്ലക്കാരനായ നജീറുല്‍ ഹഖിനെയാണ് കോട്ടയം റെയില്‍വേ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 23 ന് പുലര്‍ച്ചെ നാലുമണിയോടെ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയിലിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ച് റെയില്‍വേ സംരക്ഷണ സേനാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
റെയില്‍വേ സംരക്ഷണ സേനാ എസ്.ഐ എന്‍.എസ് സന്തോഷ്, അസി.സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.സന്തോഷ്‌കുമാര്‍, ബിജു എബ്രഹാം, ഹെഡ് കോണ്‍സ്റ്റബിള്‍ എം.മധുസൂദനന്‍, ക്രൈംഇന്റലിജന്‍സ് വിംങ് എസ്.ഐ ഫിലിപ്പ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍കൂടികണ്ടെത്തി.


.webp)


0 Comments