പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം സെന്റ്‌മേരീസ് പഴയ പള്ളിയില്‍ എട്ടുനോമ്പു തിരുനാളാഘോഷം ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, പള്ളിയുടെ 414-ാമത് കല്ലിട്ട തിരുനാളും സംയുക്തമായാണ് ആചരിക്കുന്നത്. ആഗസ്റ്റ് 30-ന് ശനിയാഴ്ച വൈകീട്ട് 4ന് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ ആശീര്‍വാദ കര്‍മ്മവും തിരുനാള്‍ കൊടിയേറ്റും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും.
തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും നടക്കും. ആഘോഷമായ വി. കുര്‍ബാന, സന്ദേശം, നൊവേന തുടങ്ങിയവയും നടക്കും. വികാരി റവ. ഫാ. ജോസഫ് തടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആഗസ്റ്റ് 31 ഞായര്‍ മുതല്‍ സെപ്റ്റംബര്‍ 7 ശനി വരെ തിരുനാളിന് എല്ലാ ദിവസവും വെളുപ്പിനെ 4.30 മുതല്‍ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, 7.00, 9.30, ഉച്ചകഴിഞ്ഞ് 4.30-നും വൈകിട്ട് 7.00 നും ആഘോഷമായ വി. കുര്‍ബാനയും, നൊവേനയും തുടര്‍ന്ന് ആഘോഷമായ ജപമാല പ്രദഷിണവും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 1 തിങ്കള്‍ ഉച്ചക്കഴിഞ്ഞ് 4 ന് ആഘോഷമായ വി. കുര്‍ബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 തിങ്കള്‍ വെളുപ്പിന് 4.15 മുതല്‍ പൂച്ചെണ്ടു സമര്‍പ്പണം നടക്കും. 4.30 നു ദിവ്യകാരുണ്യ ആരാധനയും ജപമാല രാവിലെ 5.30, 7.00, 9.30, ഉച്ചയ്ക്ക് 12.30-നും ആഘോഷമായ വി. കുര്‍ബാന, നൊവേന എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 4-നു ആഘോഷമായ തിരുനാള്‍ റാസയ്ക്ക്, ഫാ അഗസ്റ്റിന്‍ കൂട്ടിയാനി, ഫാ.മാത്യു കണിയാംപടിക്കല്‍, ഫാ.മാത്യു തെരുവംകുന്നേല്‍, ഫാ ആന്റണി വില്ലന്താനത്ത് തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കുന്നു. തുടര്‍ന്ന് ടൗണ്‍ ചുറ്റിയുള്ള ആഘോഷമായ തിരുനാള്‍ പ്രദഷിണവും തുടര്‍ന്ന് കൊടിയിറക്കും നടക്കും. പരിപാടികള്‍ക്ക് വികാരി റവ ഫാ ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസി.റവ.ഫാ.ജോസഫ് ആലഞ്ചേരില്‍, അസി. വികാരിമാരായ സ്‌കറിയ മേനാംപറമ്പില്‍, റവ.ഫാ.ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്‍മാരായ ബേബിച്ചന്‍ ചക്കാലയ്ക്കല്‍, ടെന്‍സണ്‍ വലിയ കാപ്പില്‍, ജോര്‍ജുകുട്ടി ഞാവളളില്‍, സാബു തേനംമാക്കല്‍, കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, തങ്കച്ചന്‍ കാപ്പില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ വികാരി ഫാ.ജോസഫ് തടത്തില്‍, കൈക്കാരന്‍ ടെന്‍സന്‍ വലിയകാപ്പില്‍, കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, തങ്കച്ചന്‍ കാപ്പില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ പങ്കെടുത്തു.





0 Comments