Breaking...

9/recent/ticker-posts

Header Ads Widget

വര്‍ഷങ്ങള്‍ക്കൊടുവില്‍ പോക്കുവരവ് രേഖ ലഭിച്ചു



ശാരീരിക അവശതകള്‍ മറന്ന്  18 വര്‍ഷത്തിലേറെക്കാലം നീതിക്കു വേണ്ടി  നടത്തിയ പോരാട്ടം വിജയത്തില്‍ എത്തിയതിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് നീലൂര്‍ പുലവേലില്‍ ചാക്കോയും ഭാര്യ ഡയ്‌സിയും. ബധിരനും മൂകനും 78 വയസ്സ് പ്രായവുമുള്ള  ചാക്കോയും ഭാര്യ ഡെയ്‌സിയും നീതിക്കു വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിന് സഹകരിച്ച എല്ലാവരെയും  നന്ദിയോടെ ഓര്‍മ്മിക്കുകയാണ്. 1991-ലെ റീസര്‍വ്വേ സമയത്ത് അന്നത്തെ റവന്യു അധികാരികള്‍ ചിലരുടെ സമ്മര്‍ദ്ദത്തിനും സ്ഥാപിത താല്പര്യങ്ങള്‍ക്കും വഴങ്ങി കൃത്രിമ രേഖകള്‍ ഉണ്ടാക്കി ചില തല്പര കക്ഷികള്‍ക്ക് ചാക്കോയുടെ ഭൂമി പോക്കുവരവ് ചെയ്ത് നല്‍കിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കാനായി വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും,  ഭരണാധികാരികള്‍ക്കും പലതവണ നിരവധി പരാതികള്‍ നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. 2017-ല്‍ പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ഇവരുടെ  പ്രശ്‌നത്തില്‍ ഇടപെടുകയും തുടര്‍ന്ന് 2018 ജൂണില്‍ തെറ്റായി ചെയ്ത പോക്കുവരവ് ആര്‍.ഡി.ഒ. റദ്ദാക്കുകയും ചെയ്തു. 

 തുടര്‍ന്നും ചാക്കോയ്ക്ക് പോക്കുവരവ് ചെയ്ത് നല്‍കാതെ വ്യാജരേഖകള്‍ നല്‍കിയവര്‍ക്ക് സഹായകരമായ നിലപാടുകളാണ് റവന്യു അധികാരികള്‍ സ്വീകരിച്ചത്. ഇതിനെതിരെ ജില്ലാ കളക്ടര്‍, ഭരണാധികാരികള്‍, കോടതി എന്നിവിടങ്ങളില്‍ വീണ്ടും പരാതികള്‍ നല്‍കിയിരുന്നു. 2021 ല്‍ ജില്ലാ കളക്ടറുടെ ഉത്തരവും, പിന്നീട്  ഹൈക്കോടതിയുടെ ഉത്തരവും ലഭിച്ചിട്ടും ചാക്കോയുടെ ഭൂമി പോക്കുവരവ് ചെയ്ത് നല്‍കിയില്ല ഇതെതുടര്‍ന്ന് ചാക്കോയും ഭാര്യയും കഴിഞ്ഞ ആഗസ്റ്റ് 19 ന് വീണ്ടും താലൂക്ക് ഓഫീസിനുമുന്നില്‍  സമരം നടത്തി. സമര സ്ഥലത്ത് എത്തിയ മീനച്ചില്‍ തഹസില്‍ദാര്‍ ലിറ്റിമോള്‍ ജോസഫ്, ഭൂരേഖ തഹസില്‍ദാര്‍ സീമ ജോസഫ് എന്നിവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പോക്കുവരവ് ചെയ്ത് നല്കാമെന്ന അറിയിക്കുകയും അവരുടെ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയും ചെയ്തു.  അധികാരികള്‍ കൃത്യമായി ഇടപെടുകയും വാക്ക് പാലിക്കുകയും ചെയ്തപ്പോള്‍ ഓഗസ്റ്റ് 26 ന് പോക്കുവരവ് സംബന്ധിച്ച ഉത്തരവ് ചാക്കോയ്ക്ക് ലഭിച്ചു. 27ന് കടനാട് വില്ലേജ് ഓഫീസില്‍ ചാക്കോയുടെ പേരില്‍ കരം അടയ്ക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ 18 വര്‍ഷം നീണ്ട പോരാട്ടത്തിന്റെ കഥ വിവരിച്ച ചാക്കോയും ഡയ്‌സിയും ദുരവസ്ഥയില്‍ നിന്നും തങ്ങളെ കരകയറുന്നതിന് സഹായങ്ങള്‍ നല്‍കിയ  പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍, ഹൈക്കോടതി അഡ്വ. പി. ബാബുകുമാര്‍, അഡ്വ. രവികുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, എന്നിവരോടുള്ള  നന്ദിയും രേഖപ്പെടുത്തി. 

Post a Comment

0 Comments