മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം വിനായക ചതുര്‍ത്ഥി മഹോത്സവത്തിനൊരുങ്ങി. ബുധനാഴ്ചയാണ് വിനായക ചതുര്‍ത്ഥി മഹോത്സവം നടക്കുന്നത്. ചൊവ്വാഴ്ച കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ മള്ളിയൂരിലെത്തും. ചതുര്‍ഥി ദിനാഘോഷങ്ങളോടനുബന്ധിച്ച് ഗവര്‍ണര്‍ ഗണേശമംഗള ദീപം തെളിക്കും. വൈകീട്ട് 4 നാണ ഗവര്‍ണര്‍ മള്ളിയൂരിലെത്തുന്നത് ഭക്തിനിര്‍ഭരമായ ചടങ്ങുകളും പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടി പാടികളുമാണ് ഉത്സവാഘോഷങ്ങളോനുബന്ധിച്ച് നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് പ്രശസ്ത ചലച്ചിത്ര താരം പത്മഭൂഷണ്‍ ശോഭന ഭരതനാട്യം അവതരിപ്പിച്ചു. ഗണേശ മണ്ഡപത്തില്‍ രഹിത കൃഷ്ണദാസിന്റെയും ചെറുശേരി അര്‍ജുന്റെയും ഇരട്ടത്തായമ്പകയും അരങ്ങേറി. ബുധനാഴ്ച വിനായകചതുര്‍ത്ഥി ദിനത്തില്‍ 10008 നാളികേരത്തിന്റെ മഹാഗണപതി ഹോമം 12 ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഗജപൂജ പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പാണ്ടിമേളം തുടങ്ങിയവയാണ് നടക്കുന്നത്.
0 Comments