Breaking...

9/recent/ticker-posts

Header Ads Widget

മാള്‍ ഹോളിന്റെ സ്ലാബ് തകര്‍ന്നത് അപകടഭീഷണി



ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റോഡില്‍ മാള്‍ ഹോളിന്റെ സ്ലാബ് തകര്‍ന്നത് അപകടഭീഷണിയാകുന്നു. ജലവിതരണ പൈപ്പ് ലൈനുകളെ ബന്ധിപ്പിക്കുന്ന ജംഗ്ഷന്‍ ബോക്‌സ് സ്ഥാപിച്ച മാന്‍ ഹോളിന്റെ സ്ലാബാണ് തകര്‍ന്നത്.  മാടപ്പാട് ശിശുവിഹാറിന് മുന്നിലാണ് ആറടി താഴ്ചയുള്ള മാന്‍ ഹോളിന്റെ സ്ലാബ് തകര്‍ന്നിരിക്കുന്നത്. അംഗന്‍വാടി കുട്ടികളും കാല്‍നടയാത്രക്കാരുമടക്കം നിരവധി ആളുകള്‍ കടന്നു പോകുന്ന ഈ ഭാഗത്ത് ഇടറോഡിലെയും സ്ലാബ് തകര്‍ന്ന നിലയിലാണ്. അപകട സാധ്യത കണക്കിലെടുത്ത് നാളുകളായി തുടരുന്ന ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന  ആവശ്യമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.



Post a Comment

0 Comments