ജലാധിവാസ ഗണപതി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമായ മണ്ണയ്ക്കനാട് ചിറയില്‍ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഉത്സവം 27 ന് നടക്കും. ജലാശയത്തിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പത്തു കൈകളോടു കൂടിയ മഹാഗണപതി സങ്കല്പത്തിലാണ് പ്രതിഷ്ഠ. മുന്‍പ് കാടായിരുന്ന ഇവിടെ ലോക നന്മയ്ക്കായി ഋഷി ശ്വരന്മാര്‍ നടത്തിയ മഹായജ്ഞത്തില്‍ സമസ്ത ദേവീദേവന്മാരും സാന്നിദ്ധ്യം അറിയിച്ചതോടെ ദേശത്തിന് അനുഗ്രഹവും പുണ്യവും ലഭിച്ചു. യജ്ഞസമാപന സമയത്ത് ഹോമകുണ്ഡ ത്തില്‍ മഹാഗണപതി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. പിന്നീട് ഈ ഹോമകുണ്ഡം ജലം നിറഞ്ഞ ചിറയായി മാറി എന്നാണ് ഐതിഹ്യം.
ഈ നൈസര്‍ഗ്ഗിക തടാകത്തിലെ ഗണപതി സാന്നിദ്ധ്യമാണ് ജലാധിവാസ ഗണപതിയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. വിനായക ചതുര്‍ത്ഥി ദിനമായ 27 ന് 6.30 ന് പുളിയ്ക്കാപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഷോഡശദ്രവ്യ മഹാഗണപതി ഹോമം നടക്കും. 16 ദ്രവ്യങ്ങളാണ് ഗണപതി ഹോമത്തിന് ഉപയോഗിക്കുന്നത്. 7 ന് നാരായണീയ പാരായണം , 9 ന് ഒറ്റയട നിവേദ്യം, 11 ന് പ്രസാദ ഊട്ട്, 5.30 ന് ഭജന , പൂതൃക്കോവില്‍ ഭജന സമിതി , 6.45 ന് നൃത്തം , ശ്രീ ദുര്‍ഗ നൃത്ത കലാലയം മണ്ണയ്ക്കനാട് , 7 ന് അത്താഴ പ്രസാദ ഊട്ട്, 7.30 ന് ചലച്ചിത്ര താരം ശാലു മേനോന്‍ നായികയായി എത്തുന്ന ചങ്ങനാശേരി ജയ കേരളയുടെ നൃത്ത നാടകം നാഗവല്ലി മനോഹരി എന്നിവ നടക്കും.
0 Comments