മേലുകാവ് മറ്റം ഹെന്റി ബേക്കര്‍ കോളേജില്‍ ബോധവത്കരണ ക്ലാസ്സും ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ സഹായ വിതരണവും നടന്നു. കോളേജ് എന്‍.എസ്.എസ് യൂണിറ്റും ആന്റി റാഗിംഗ്സെല്ലും ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനും സംയുക്തമായാണ് റാഗിംഗിനെതിരായ ബോധവല്‍ക്കരണ ക്ലാസ്സും ഡയാലിസിസ് കിറ്റ് വിതരണവും നടത്തിയത്.
യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജി.എസ് ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡയാലിസിസ് കിറ്റ് വിതരണവും നടന്നു. കെ.എസ് തോമസ് കടപ്ലാക്കല്‍ ചികിത്സാ സഹായവും വിതരണം ചെയ്തു. ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറക്കല്‍, അഡ്വക്കറ്റ് ജോണ്‍സണ്‍ വീട്ടിയാങ്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുമായി സംവാദവും നടന്നു. ആന്റി റാഗിംഗ് കോര്‍ഡിനേറ്റര്‍ ഡോണ സെബാസ്റ്റ്യന്‍, ഡോ. ജിബിന്‍ മാത്യു, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ടിറ്റോ തെക്കേല്‍, പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധി ജോസുകുട്ടി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments