Breaking...

9/recent/ticker-posts

Header Ads Widget

മികവ് 2025 പുരസ്‌കാര വിതരണം സംഘടിപ്പിച്ചു.



തിടനാട് അധ്വാനവര്‍ഗ്ഗം കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ മികവ് 2025 പുരസ്‌കാര വിതരണം സംഘടിപ്പിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കായി നടത്തിയ പുരസ്‌കാര വിതരണം അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അധ്വാനവര്‍ഗ്ഗം കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് അഡ്വക്കേറ്റ് തോമസ് അഴകത്ത് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്‌കറിയാ ജോസഫ് പൊട്ടനാനിയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പിഎസ്സി അംഗം പ്രൊഫസര്‍ ലോപ്പസ് മാത്യു മുഖ്യപ്രഭാഷകനായിരുന്നു. 

തിടനാട് പള്ളി വികാരി റവറന്റ്  ഫാദര്‍ ജോസഫ് എട്ടുപറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മികച്ച ഗ്രാമപഞ്ചായത്ത് മെമ്പര്‍ക്കുള്ള അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍  ഷെറിന്‍ ജോസഫ് പെരുമാകുന്നേല്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍  രാജമ്മ ഗോപിനാഥ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ  പഞ്ചായത്ത് മെമ്പര്‍ വിജി ജോര്‍ജ് വെള്ളൂക്കുന്നേല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മധു ജോസഫ് പന്തമാക്കല്‍, മുരളീധരന്‍ നായര്‍ കളമ്പുംകാട്ടില്‍, സി കെ മോഹനകുമാര്‍, സുധീഷ് ചെമ്പന്‍കുളം, കെ യു രമേശ്, ജോയ് ജോസഫ് പാതാഴ, അധ്വാനവര്‍ഗം കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ടി കെ സത്യന്‍ കൂട്ടപ്പുന്നയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

Post a Comment

0 Comments