മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെയും മരങ്ങാട്ടുപിള്ളി കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസ്ഫ് എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബെല്‍ജി എമ്മാനുവല്‍ അധ്യക്ഷന്‍ ആയിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാരാജു, ജില്ലാ പഞ്ചായത്തംഗം ആയ പി എം മാത്യു, മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം എം തോമസ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍സണ്‍ ജോസഫ് പുളിക്കില്‍, പി എന്‍ രാമചന്ദ്രന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ മേരി സിറിയക് , പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ കര്‍ഷകരെ ആദരിച്ചു.
0 Comments