മുരിക്കുംപുഴയില്‍ കണ്ണിനും മനസിനും കുളിര്‍മയേകി ചെണ്ടുമല്ലി പൂവ് വിരിഞ്ഞു. മുരിക്കുംപുഴ സ്വദേശി അജിത് പനയ്ക്കലും ഭാര്യ രമ്യയും നാലു വയസുകാരന്‍ മകന്‍ ആദിദേവും ചേര്‍ന്നാണ് ചെണ്ടുമല്ലി വസന്തം ഒരുക്കിയത്. വീടിന് സമീപത്ത് പാട്ടത്തിനെടുത്ത 60 സെന്റ് സ്ഥലത്ത് 4000 ത്തോളം ചെണ്ട് മല്ലി ചെടികളാണ് പൂവിട്ടത്. ഓറഞ്ച് , മഞ്ഞ നിറങ്ങളിലുള്ള ചെണ്ട് മല്ലി ചെടികളാണ് കൃഷിയ്ക്കുപയോഗിച്ചത്. കേരളത്തിലെ കാലാവസ്ഥയില്‍ പൂക്കള്‍ സുലഭമായി ലഭിക്കുമെന്ന് അജിത്ത് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. അജിത്തിന്റെ ഭാര്യയും പ്രവാസിയുമായിരുന്ന രമ്യയുടെ നേതൃത്വത്തിലാണ് കൃഷികള്‍ ചെയ്യുന്നത്. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് പാലാ കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ്. കൂടാതെ ഈ പ്രാവശ്യം ഓണസദ്യ ഉണ്ണാന്‍ നാടന്‍ വാഴയിലയും അജിത് വിപണിയില്‍ എത്തിക്കുന്നുണ്ട്.





0 Comments