Breaking...

9/recent/ticker-posts

Header Ads Widget

നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം പ്രകാശനം



71-ാമത് നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടി യുടെ പ്രകാശനം  ആരോഗ്യ, വനിത ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജും സിനിമാതാരം കാളിദാസ് ജയറാമും ചേര്‍ന്നു നിര്‍വഹിച്ചു . ആലപ്പുഴ പ്രൊവിഡന്‍സ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായി. തോമസ് കെ. തോമസ് എംഎല്‍എ മുഖ്യാതിഥിയായി. ആഗസ്റ്റ്   30 ന് പുന്നമടക്കായലില്‍ നടക്കുന്ന ജലമേളയുടെ ഭാഗ്യചിഹ്നംവള്ളം തുഴഞ്ഞ് നീങ്ങുന്നത് കാക്കത്തമ്പുരാട്ടിയാണ്.  ആലപ്പുഴ വട്ടയാല്‍ സ്വദേശി കാക്കരിയില്‍ എസ് അനുപമയാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 166 എന്‍ട്രികളില്‍ നിന്നാണ് അനുപമ തയ്യാറാക്കിയ കാക്കത്തമ്പുരാട്ടിയെ തിരഞ്ഞെടുത്തത്. ബി എഡ് ബിരുദധാരിയായ എസ് അനുപമ ഗ്രാഫിക് ഡിസൈനര്‍ കൂടിയാണ്. 2024 ല്‍ ഫാസ്റ്റസ്റ്റ് ത്രീഡി പെയിന്റിങ്ങില്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്സ് ലഭിച്ചിട്ടുള്ള അനുപമ സ്‌കൂള്‍തല ദേശീയ പെയിന്റിങ് ജേതാവ് കൂടിയാണ്. 

മന്ത്രി വീണാ ജോര്‍ജ് ഭാഗ്യചിഹ്നം തയ്യാറാക്കിയ എസ് അനുപമയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ എഡിഎം ആശ സി എബ്രഹാം, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രന്‍,  ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ്ലാല്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്,  അസിസ്റ്റന്റ് എഡിറ്റര്‍ ടി എ യാസിര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി എസ് സജിമോന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.. എന്‍ ടി ബി ആര്‍ കമ്മിറ്റി നല്‍കുന്ന 10001 രൂപ കാഷ് പ്രൈസും പ്രശസ്തി പത്രവും അനുപമക്ക് ലഭിക്കും.

Post a Comment

0 Comments