പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. കുട്ടികളും രക്ഷിതാക്കളും ഓണാഘോഷത്തില്‍ പങ്കെടുത്തു. അത്തപ്പൂക്കളം ഒരുക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും കൗതുകമായി. വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി റയാന്‍ റോണി മാവേലിയായും റേച്ചല്‍ റോണി മലയാളി മങ്കയായും വേഷമിട്ടു. കുട്ടികള്‍ ഒരുക്കിയ പൂക്കളം ആഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി.
0 Comments