ഓണം അടുത്തു വരുന്നതോടെ നഗരങ്ങളിലെ കട കമ്പോളങ്ങളിലും വസ്ത്ര വ്യാപാരശാലകളിലും തിരക്കേറി. ഓണാഘോഷത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഓണക്കോടി വാങ്ങാന്‍ വസ്ത്രവാപാര കേന്ദ്രങ്ങളില്‍ തിരക്കു തുടങ്ങി. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ വിപുലമായ വസ്ത്ര ശേഖരങ്ങളും വൈവിധ്യമാര്‍ന്ന കളക്ഷനുകളുമാണ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഓണക്കാലത്ത് വിലയല്‍പം കൂടിയാലും ഓണക്കോടി വാങ്ങാതിരിക്കാന്‍ കഴിയാത്ത മലയാളികള്‍ക്കായി ഡിസ്‌കൗണ്ട് ഓഫറുകളും സമ്മാന കൂപ്പണുകളും പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്.





0 Comments