ഓണ സദ്യയുടെ വിഭവങ്ങള്‍ വാഴയിലയില്‍ വിളമ്പി കഴിക്കണമെന്നത് മലയാളികളുടെ ശീലമാണ്. ഓണസദ്യയ്ക്കും വിവാഹസദ്യകള്‍ക്കുമെല്ലാം ആവശ്യമായത്ര ഇലകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമല്ല. ഹോട്ടലുകള്‍ക്കും, ക്ലബ്ബുകള്‍ക്കും, കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും, കല്യാണങ്ങള്‍ക്കുമെല്ലാം വന്‍ തോതില്‍ ആവശ്യമായി വരുന്ന ഇലകള്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനത്തു നിന്നാണ് എത്തിച്ചേരുന്നത്.
വാഴയിലക്ക് ആവശ്യക്കാരെയുള്ളപ്പോള്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും തോട്ടങ്ങള്‍ ബുക്ക് ചെയ്താണ് വ്യാപാരികള്‍ വാഴയിലകള്‍ കേരളത്തിലെത്തിക്കുന്നത്. കേരളത്തിലെ കാര്‍ഷിക മേഖലയിലെ തളര്‍ച്ച വാഴയില ലഭ്യതയിലും കുറവുണ്ടാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ ഗുണമേന്മയുള്ള വാഴയിലകള്‍ ഇവിടെത്തന്നെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് വര്‍ഷങ്ങളായി ഈ രംഗത്തുള്ള ഈറ്റക്കകുന്നേല്‍ ഫാമിന്റെ പ്രൊപ്പറൈറ്റര്‍ പ്രമോദ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നാലു രൂപയ്ക്കാണ് ഒരു വാഴയില ഹോള്‍സെയിലായി കൊടുക്കുന്നത്. ഓണത്തിരക്കാവുമ്പോഴേക്കും അതിന്റെ വില പിന്നെയും കൂടും. ശരിയായി വാഴകള്‍ വളര്‍ത്തിയെടുത്താല്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് ഒരു അധിക വരുമാന മാര്‍ഗ്ഗമാണ് വാഴ ഇലകള്‍. ഈ രംഗത്തേക്ക് കൂടുതല്‍ കര്‍ഷകര്‍ കടന്നുവരണമെന്നും അവര്‍ക്ക് പ്രോത്സാഹനം നല്‍കിയാല്‍ വലിയ വില കൊടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇല കൊണ്ടുവരുന്നത് കുറയ്ക്കാന്‍ കഴിയുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.





0 Comments