പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. കാഹളം 2K25 എന്ന് പേരിട്ട ഓണാഘോഷ പരിപാടികള്‍ രാവിലെ 9:30 ന് സ്‌കൂള്‍ അങ്കണത്തില്‍ ആരംഭിച്ചു. പാലാ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് ആരംഭിച്ച വിളംബര റാലി പി.ടി.എ. പ്രസിഡന്റ് . വി.എം. തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലിയില്‍ മാവേലിയും വാമനനും ഉള്‍പ്പെടെ ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യ കഥാപാത്രങ്ങളുടെ വേഷങ്ങളണിഞ്ഞ കുട്ടികള്‍ കൗതുക കാഴ്ചയൊരുക്കി പൊതുസമ്മേളനത്തില്‍ റവ. ഫാ. മാത്യു വെണ്ണായിപ്പള്ളില്‍ ഓണസന്ദേശം നല്കി. ഓണം നല്‍കുന്ന സന്ദേശം നന്മയുടെയും എളിമയുടേതുമാണെന്ന് അദ്ദേഹം പറഞ്ഞു
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ. മാത്യു, ചെയര്‍പേഴ്‌സണ്‍ അനീഷ് മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരപ്പിച്ചു. ഓണപ്പാട്ട്, ഡാന്‍സ്, തിരുവാതിര, പുലിക്കളി എന്നിങ്ങനെ വ വിവിധ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. ലെമണ്‍ സ്പൂണ്‍ റേയ്‌സ്, സൈക്കിള്‍ സ്ലോ റേയ്‌സ്, സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങി വിവിധ ഇനം മത്സരങ്ങളും നടന്ന. വിഭവസമൃദ്ധമായ ഓണസദ്യയും കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആഘോഷങ്ങളെ വര്‍ണ്ണാഭമാക്കി.സെന്റ് തോമസ് സ്‌കൂളില്‍ പ്രത്യേകമായി നടത്തപ്പെടുന്ന സാന്തോം സിഗ്‌നേച്ചര്‍ പരിപാടിയുടെ ഓഗസ്റ്റ് മാസത്തെ സമ്മാനദാന ചടങ്ങ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ് കാക്കല്ലിലിന്റെ സാന്നിധ്യത്തില്‍പാലാ ഡിവൈഎസ്പി ശ്രീ. സദന്‍ കെ നിര്‍വഹിച്ചു.





0 Comments