Breaking...

9/recent/ticker-posts

Header Ads Widget

ഓണപ്പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി പൂ കൃഷി നടത്തി കുട്ടിക്കര്‍ഷകര്‍



ഓണത്തിന് പൂക്കളമൊരുക്കാന്‍  പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സ്വന്തമായി വളര്‍ത്തിയെടുത്ത ചെണ്ടുമല്ലി തോട്ടത്തിലെ പൂക്കളാണ്  ഉപയോഗിക്കുന്നത്. സ്‌കൂള്‍ റോവര്‍ ലീഡര്‍ നോബി ഡൊമിനിക്കിന്റ നേതൃത്വത്തില്‍  പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടിക്കര്‍ഷകരാണ് ഓണപ്പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി പൂ കൃഷി നടത്തിയത്. 

തോട്ടത്തില്‍ ഇപ്പോള്‍ വിവിധ വര്‍ണ്ണത്തിലുള്ള ചെണ്ടുമല്ലികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് കൗതുകക്കാഴ്ചയാണ്. ചെണ്ടുമല്ലി ത്തോട്ടത്തില്‍ 'പൂ നുള്ളല്‍' ചടങ്ങ് പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രിന്‍സ് വി.സി തയ്യില്‍ ഉദ്ഘാടനം ചെയ്തു. മികച്ച വിളവാണ് കുട്ടിക്കര്‍ഷകരുടെ ചെണ്ടുമല്ലിക്കൃഷിയില്‍ ഉണ്ടായത്. ഓണത്തിന് പൂക്കളം ഒരുക്കുന്നും പൂക്കള്‍  പറിച്ചെടുത്ത് വിപണിയില്‍ എത്തിക്കുന്നതും കുട്ടികള്‍ തന്നെയാണ്.

Post a Comment

0 Comments