പിഴക് ജയ്ഹിന്ദ് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മീനച്ചില്‍ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറികളില്‍ ഒന്നായ പിഴക് ജയ്ഹിന്ദ് ലൈബ്രറി 1952-ലാണ് സ്ഥാപിച്ചത്. പതിനയ്യായ്യിരത്തിലധികം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ട്. രണ്ടായിരത്തോളം പേര്‍ക്ക് ലൈബ്രറിയില്‍ അംഗത്വമുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സെബാസ്റ്റ്യന്‍ കട്ടക്കല്‍, ബിജു പറത്താനം ബെന്നി ഈരൂരിക്കല്‍, ലൈബ്രറി ഭാരവാഹികളായ ജിനു ജോസഫ്, വി. ഡി ജോസഫ് , ജിജു ജോസഫ്, ആന്റണി ഞാവള്ളില്‍, സോജന്‍ നടുവത്തേട്ട്, ബേബി ചീങ്കല്ലേല്‍, രജനി രാജന്‍, റൂപിന്‍ കാവാലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments