അഖില കേരള വിശ്വകര്‍മ്മ മഹാസഭ കാണക്കാരി ശാഖയുടെ ആഭിമുഖ്യത്തില്‍ ഋഷി പഞ്ചമി ദിനാഘോഷം നടന്നു. മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അനില്‍ ആറു കാക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് സി.കെ നാരായണന്‍ അധ്യക്ഷനായിരുന്നു. ഋഷി പഞ്ചമിയോടനുബന്ധിച്ച് താലപ്പൊലി ഘോഷയാത്രയും നടന്നു.കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി പ്രസാദ് നമ്പൂതിരി താലപ്പൊലിയുടെ ദീപ പ്രോജ്വലനും നടത്തി. കാണക്കാരി ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് കെ.എന്‍.ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍ കാണക്കാരി അരവിന്ദാക്ഷന്‍, രക്ഷാധികാരി ഡോക്ടര്‍ എം.എന്‍ വിജയന്‍, ശാഖാ സെക്രട്ടറി നെല്‍ജി മാത്തശ്ശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments