അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് കെമിസ്ട്രി വിഭാഗവും ഐപിആര്‍ സെല്ലും ഗണിതശാസ്ത്ര വിഭാഗവും ചേര്‍ന്ന് ശാസ്ത്ര സംരംഭക നവീകരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെയും കെംസ്പയര്‍ ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ക്ലബ്ബിന്റെയും ഔദ്യോഗിക ഉദ്ഘാടനം യുവ സംരംഭകനും എന്‍ജിനീയറുമായ റിനു തോമസ് നിര്‍വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ അധ്യക്ഷത വഹിച്ചു. ബര്‍സാര്‍ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കെമിസ്ട്രി വിഭാഗം മേധാവി ഗ്യാബിള്‍ ജോര്‍ജ്, ഡോ നിഹിതാ ലിന്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments