Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ കോളേജില്‍ ചിത്തിര ഘോഷയാത്ര വര്‍ണാഭമായി.



അരുവിത്തുറ കോളേജില്‍ ചിത്തിര ഘോഷയാത്ര വര്‍ണാഭമായി. സെന്റ് ജോര്‍ജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം - 2025 ന്റെ ഭാഗമായാണ് ഘോഷയാത്രയടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍ നിര്‍വഹിച്ചു. 
ചടങ്ങില്‍ കോളേജ് ബര്‍സാര്‍ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. നീനുമോള്‍ സെബാസ്റ്റിയന്‍ ,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആദില്‍ ബഷീര്‍ , തുടങ്ങയവര്‍ സംസാരിച്ചു. അത്തപൂക്കളമത്സരം , തിരുവാതിര, മ്യൂസിക്ക് ബാന്റ് , വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടെയും സംഘനൃത്തങ്ങള്‍, ഓണം ഫാഷന്‍ റാമ്പ് വാക്ക്, വടംവലി തുടങ്ങിയ പരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. ചിത്തിര ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍ക്കൊപ്പം മുത്തുക്കുടകളും മലയാള തനിമയുള്ള വേഷവിധാനങ്ങളുമായി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.

Post a Comment

0 Comments