Breaking...

9/recent/ticker-posts

Header Ads Widget

പ്രതിയെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു.



മദ്യപിച്ച് വാഹനമോടിച്ച് പോലീസ് വാഹനത്തിന് ഉള്‍പ്പെടെ കേടുപാടുകള്‍ വരുത്തിയ  കേസിലെ പ്രതിയെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു.  അരുവിത്തുറ, ചിറപ്പാറ കോളനി, പുത്തന്‍പുരയ്ക്കല്‍  ഷെഫീഖ് ആണ് തിടനാട് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 11.35 മണിയോടെ മദ്യപിച്ച ശേഷം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു കൊണ്ടുവന്നയാളെ നൈറ്റ് പെട്രോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന SI റോബി ജോസ്, CPO ജിബിന്‍, സിബി എന്നിവര്‍ കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഓടിച്ചു കൊണ്ടുവന്ന പ്രതി പോലീസ് വാഹനത്തില്‍ ഇടിപ്പിക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു.. അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ എത്തിച്ച പ്രതി സ്റ്റേഷനിലും അക്രമാസക്തനായി. ഈരാറ്റുപേട്ട സ്റ്റേഷന്‍ പരിധിയില്‍ 18 ക്രിമിനല്‍ കേസും, തിടനാട്  മൂന്ന് കേസുകളും, മുണ്ടക്കയം കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളില്‍ യഥാക്രമം ഒന്നും രണ്ടും ക്രിമിനല്‍ കേസുകളിലും പ്രതിയാണ് അറസ്റ്റിലായ ഷഫീഖ്.



Post a Comment

0 Comments