കൊല്ലപ്പള്ളിയില്‍ ആളുകളെയും നായ്ക്കളെയും കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പേവിഷ ബാധ ലക്ഷണങ്ങളോടുകൂടി കാണുകയും പിന്നീട് ചത്ത നിലയില്‍ കാണപ്പെടുകയും ചെയ്ത തെരുവു നായയെ തിരുവല്ലയില്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചത്. ചത്ത തെരുവു നായയുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവരും സമ്പര്‍ക്കം ഉണ്ടായിട്ടുള്ള മൃഗങ്ങള്‍ക്കും ആന്റിറാബീസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അറിയിച്ചു.
ബുധനാഴ്ച കൊല്ലപ്പള്ളി ടൗണില്‍ അഞ്ച് അതിഥി തൊഴിലാളികളെ നായ ഓടിച്ചിട്ടു കടിച്ചിരുന്നു. ബുധനാഴ്ച രാത്രി 7.30 നാണ് ടൗണില്‍ തെരുവു നായയുടെ ആക്രമണമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടികളെയും ഈ നായ കടിച്ചിരുന്നു. കൂട്ടില്‍ കിടന്ന പട്ടിയേയും കടിച്ചു. തുടര്‍ന്ന് ടൗണില്‍ നായയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ എറണാകുളത്തു നിന്നും തെരുവു നായ്ക്കളെ പിടികൂടുന്ന സംഘമെത്തി. ഇവര്‍ പത്തോളം നായ്ക്കള്‍ക്ക് പ്രതിരോധ കുത്തി വയ്പു നടത്തി.
0 Comments