മരങ്ങാട്ടുപിള്ളിയില്‍ കരിങ്കല്ല് കയറ്റിയെത്തിയ ടോറസ് ലോറിയുടെ വീല്‍ ആക്‌സില്‍ ഒടിഞ്ഞു. ടോറസിന്റെ മുന്‍ഭാഗം റോഡിലേക്ക് കുത്തിനിന്നെങ്കിലും വാഹനം മറിയാതിരുന്നതുമൂലം വന്‍ അപകടം ഒഴിവായി. രാമപുരത്തു നിന്നും കരിങ്കല്ല് കയറ്റിയെത്തിയ ലോറി കടപ്ലാമറ്റം റോഡിലേക്ക് തിരിയുന്നതിനിടെയായിരുന്നു അപകടം.
തിരക്കേറിയ ജംഗ്ഷനില്‍ അപകടഞ്ഞെത്തെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കരിങ്കല്ല് കയറ്റിയ ലോറി റോഡിനു നടുവില്‍ നിന്നും നീക്കം ചെയ്യാന്‍ ക്രെയിന്‍ ഉള്‍പ്പെടെ എത്തിക്കേണ്ട സാഹചര്യമാണുണ്ടായത്. ഗവര്‍ണറുടെ വാഹനവ്യൂഹം ഇതുവഴി കടന്നു പോകുമെന്നറിയിച്ചിരുന്നത് വേഗത്തില്‍ റോഡ് ക്ലിയര്‍ ചെയ്യേണ്ട സാഹചര്യമൊരുക്കി.
0 Comments