Breaking...

9/recent/ticker-posts

Header Ads Widget

ഫൊക്കാന നേതാക്കളെ പാലാ പൗരാവലി ആദരിച്ചു



അമേരിക്കയിലെ മലയാളികളുടെ പ്രമുഖ സംഘടനായ ഫൊക്കാനയുടെ നേതാക്കളെ പാലാ പൗരാവലി ആദരിച്ചു. പാലാ ഗ്രാന്റ് കോര്‍ട്യാര്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്ന യോഗത്തിലാണ് ഫൊക്കാനോ പ്രസിഡിന്റ് സജിമോന്‍ ആന്റണി, ബോട്ട് ചെയര്‍ ജോജി തോമസ്, ഫൊക്കാന മിഡ് വെസ്റ്റ് റീജിയണ്‍ ആര്‍വിപി സന്തോഷ് നായര്‍ ചൊള്ളാനി എന്നിവര്‍ക്ക് സ്വീകരണം നല്‍കിയത്.മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., ജോസ് കെ മാണി എം.പി, മാണി സി കാപ്പന്‍ എം എല്‍ എ, ചാണ്ടി ഉമ്മന്‍ എം.എല്‍ എ ,കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം  ജോസഫ് വാഴക്കന്‍ ,ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍ ഡയറക്ടര്‍ ഫാ.ഗെര്‍വാസീസ് ആനിത്തോട്ടത്തില്‍, അഡ്വ.കെ.ആര്‍ ശ്രീനിവാസന്‍ ,ഏ.കെ ചന്ദ്രമോഹന്‍, എന്‍ സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, 
നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ലിസിക്കുട്ടി മാത്യു, ബിജു പാലൂപ്പടവില്‍, ഷാര്‍ലി മാത്യു,ടോമി കുറ്റിയാങ്കല്‍,ആനി ബിജോയി, എന്നിവര്‍ പ്രസംഗിച്ചു.  അഡ്വ.സന്തോഷ് മണര്‍കാട്, തോമസ് ആര്‍ വി ജോസ് അഡ്വ.ഷാജി എടേട്ട്, അഡ്വ.അജി ആലപ്പാട്ട്, ബിജോയി എബ്രഹാം തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments